സൂപ്പര്‍ പടം

അലക്‌സ് മസ്റ്റാര്‍ഡ് എന്ന മുപ്പത്തിയാറുകാരനായ സ്‌കൂബാ ഡൈവര്‍ ഐസ്‌ലാന്‍ഡിലെ സമുദ്രത്തില്‍ രണ്ടു ശിലാപാളികള്‍ക്കിടയിലൂടെ ഊളിയിടുന്ന ദൃശ്യങ്ങള്‍ അതിമനോഹരമാണ്. എന്നാല്‍ അതേ സമയം ആശങ്കാജനകവുമാണ്. കാരണം അലക്‌സ് കടന്നു പോകുന്ന ദൗമശിലാ പാളികള്‍ ഒരു കാലത്ത് ചേര്‍ന്നിരുന്നതാണ്. നോര്‍ത്ത്അമേരിക്കന്‍ ഭൗമപാളിക്കും യൂറേഷ്യന്‍ ഭൗമപാളിക്കും ഇടയിലൂടെയാണ് എണ്‍പതു അടി താഴ്ചയിലേക്ക് അലക്‌സ് ഊളിയിട്ടത്. ഓരോവര്‍ഷവും ഒരിഞ്ച് വീതം ഈ ഭൗമശിലാ പാളികള്‍ അകന്നുകൊണ്ടിരിക്കുകയാണ്.
ഭൂമിയില്‍ ഇത്തരത്തില്‍ എട്ടു പ്രധാന ഭൗമപാളികളാണുള്ളത്. കൂടാതെ നിരവധി ചെറിയ പാളികളുമുണ്ട്. ഈ പാളികളുടെ തെന്നിമാറ്റവും ചലനങ്ങളും പലതരത്തിലുള്ള മാറ്റങ്ങള്‍ക്കും കാരണമാകും. ചിലപ്പോള്‍ ഭൂഖണ്ഡങ്ങളുടെ രൂപീകരണത്തിനു തന്നെ ഇതു കാരണമാകാറുണ്ട്. ഭൂചലനം ഉള്‍പ്പെടെ പല കാരണങ്ങള്‍ കൊണ്ടും ഭൗമപാളികള്‍ക്കു അകല്‍ച്ച സംഭവിക്കാറുണ്ട്. ഐസ് ലാന്‍ഡിലെ ഭൗമപാളികള്‍ക്കിടയില്‍ അഗ്നിപര്‍വതങ്ങളും ഉഷ്ണജലപ്രവാഹവും മറ്റും ഉണ്ടായതായി അലക്‌സിന്റെ ദൗത്യത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്.
രണ്ടു പങ്കാളികള്‍ക്കൊപ്പമാണ് അലക്‌സ് 80 അടി താഴ്ചയിലേക്കു ഡൈവ് ചെയ്തത്. 200 അടിവരെ ഇവിടെ ആഴമുണ്ടെന്നാണു നിഗമനം. ഭൗമപാളിക്കുള്ളില്‍നിന്ന് 80 ഡിഗ്രി സെല്‍ഷ്യസ് ചൂടുള്ള വെള്ളം നാലു ഡിഗ്രി മാത്രം ചൂടുള്ള സമുദ്രജലത്തിലേക്കു കുതിച്ചുചാടുന്ന അപൂര്‍വരംഗവും അലക്‌സ് കാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. ഇവിടുത്തെ സമുദ്രാന്തര്‍ഭാഗത്തുള്ള അഗ്നിപര്‍വത ഘടനകള്‍ കാമറയില്‍ പകര്‍ത്തുകയായിരുന്നു അലക്‌സിന്റെ ലക്ഷ്യം. തെളിഞ്ഞ വെള്ളമായതിനാല്‍ വളരെ സൂക്ഷ്മമായി കാര്യങ്ങള്‍ വിലയിരുത്താന്‍ കഴിഞ്ഞുവെന്ന് അലക്‌സ് പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമുദ്രത്തില്‍ പര്യവേഷണം നടത്തിയിട്ടുണ്ടെങ്കിലും ഇത്രയും തെളിഞ്ഞ ജലം കാണുന്നത് ഇവിടെ മാത്രമാണെന്നും അലക്‌സ് പറഞ്ഞു.
1 Comments:
ishttapettu ee blog..
aashamsakal...
vcva2009@gmail.com
Post a Comment
Subscribe to Post Comments [Atom]
<< Home